അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അസ്റ്റില്‍.മേലേ കണ്ടിയൂര്‍ സ്വദേശി ജോമോന്‍ (22),താവളം സ്വദേശി അനന്തു (19),ജെല്ലിപ്പാറ സ്വദേശി എ.പി അഖിലന്‍ (24) എന്നിവരെയാണ് അഗളി പൊലീസ് അറസ്റ്റു ചെയ്തത്.ഇതോടെ കേ സില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.സംഭവവുമായി ബന്ധ പ്പെട്ട് ആറു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി യതായി പൊലീസ് പറഞ്ഞു. വെളളിയാഴ്ച പുലര്‍ച്ചെയാണ് കൊടു ങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (25) അഗളി നരസിമുക്ക് ഇരട്ടക്കുള ത്തുള്ള സ്വകാര്യ ഫാം ഹൗസില്‍ കൊല്ലപ്പെട്ടത്.തോക്ക് നല്‍കാ മെന്ന് പറഞ്ഞ് പണം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജ രാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!