മണ്ണാര്‍ക്കാട് : എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ ഷത്തെ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി പിടിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജയോത്സവം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.സ്‌കൂള്‍ ചെയര്‍മാന്‍ ഷെറിന്‍ അബ്ദുള്ള അധ്യക്ഷനാകും.എംഇഎസ് സം സ്ഥാന സെക്രട്ടറി എ.ജബ്ബാറലി വിശിഷ്ടാതിഥിയാകും.പിടിഎ പ്രസിഡന്റ് റഷീദ് മുത്തനില്‍ മുഖ്യപ്രഭാഷണം നടത്തും.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത ടീച്ചര്‍ വിജയികളെ ആദരി ക്കും.പ്രിന്‍സിപ്പല്‍ കെ.കെ നജ്മുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും .നഗരസഭാ കൗണ്‍സിലര്‍ ഷറഫുന്നീസ സെയ്ത്,എംഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.നാസര്‍ കൊമ്പത്ത്,താലൂക്ക് സെക്രട്ടറി വറോടന്‍ മുസ്തഫ,സ്‌കൂള്‍ ട്രഷറര്‍ അബ്ദു കീടത്ത്,എഇഒ ഒ.ജി അനില്‍കുമാര്‍,എംപിടിഎ പ്രസിഡന്റ് മിസ്‌രിയ,ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് ഹഫ്‌സത്ത്,പിടിഎ വൈസ് പ്രസിഡന്റ് ബാബു ആലായന്‍,പിടിഎ പ്രതിനിധികളായ ബിജു,അനിത, ജംഷീല ,അഷ്‌റഫ് മാളിക്കുന്ന്,ഹരിദാസ്,ഹുസൈന്‍,ഹുസൈന്‍ കുന്തി പ്പുഴ,എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി ടി.അബ്ദുറസാഖ്,എച്ച്എസ് സ്റ്റാഫ് സെക്രട്ടറി അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിക്കും. സ്‌കൂള്‍ സെക്രട്ടറി കെപി അക്ബര്‍ സ്വാഗതവും പ്രധാന അധ്യാ പിക അയിഷാബി നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!