മണ്ണാര്‍ക്കാട്: മാനവ രാശിയെ നശിപ്പിക്കുന്ന വര്‍ഗീയതയെ മുഖം നോക്കാതെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്.അരുത് കൊല്ലരുത് മനുഷ്യനാവുകയെന്ന സന്ദേശവുമായി ഡിവൈഎഫ്ഐ മണ്ണാര് ക്കാട് സംഘടിപ്പിച്ച ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.ആര്‍എസ്എസ് വര്‍ഗീയതയുടെ മൊത്തവിതരണക്കാ രും എസ്ഡിപിഐ ചില്ലറ വിതരണക്കാരുമാണെന്ന് ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത നേരിട്ട ചരിത്രമില്ലെന്നും സ്വരാജ് പറഞ്ഞു. ബ്ലോ ക്ക് പ്രസിഡന്റ് ടി ഷാജ് മോഹന്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍,സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃ ഷ്ണന്‍,ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം,ട്രഷറര്‍ എം റഷീക്ക് എന്നിവര്‍ സംസാരിച്ചു.ജാഗ്രതാ സംഗമത്തിന് മുന്നോടിയായി കോട തിപ്പടിയില് നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് യുവജന ങ്ങള് പങ്കെടുത്തു.