മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് തല ആരോഗ്യ മേളയുടെ പ്രചര ണ പരിപാടിയുടെ ഭാഗമായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്തും കു ടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി വിളംബര ജാഥയും സെ മിനാറും നടത്തി. വിളംബര ജാഥയുടെ ഫ്ളാഗ് ഓഫും സെമിനാ റും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാ മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷ ത വഹിച്ചു, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ പാറയി ല്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി, റഫീന മുത്തനില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദു കല്ലടി, സെക്രട്ടറി ദീപു.ടി.കെ എന്നിവര്‍ പ്ര സംഗിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ്, ജെ.എച്ച്.ഐ മാരായ വിനോദ് പുതുക്കുടിയില്‍, ഹബീബത്ത്.ടി, രൂപിക.വി, ജെ. പി.എച്ച് എന്മാരായ മിനി ചാക്കോ, സുഷമ്മ, ലൈല, പ്രീത, നിഷ, ഷീബ, ഷിജ, ചന്ദ്രന്, ഉമ്മര്‍ എന്നിവര്‍ വിളംബര ജാഥക്ക് നേതൃത്വം നല്കി.