മണ്ണാര്‍ക്കാട്: പി എസ് സി സര്‍ട്ടിഫിക്കേഷനോടെ കുറഞ്ഞ ചെല വില്‍ ഉന്നതമായ ജോലി നേടാന്‍ മണ്ണാര്‍ക്കാട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്ന ഡാസില്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ടെ ക്‌നോളജിയിലെ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഏഴാമത് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ശനി യാഴ്ച നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ സുമയ്യ ഗഫൂര്‍, ഉമൈബ ഷഹാനാസ് എന്നിവര്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് അപ്‌സര പ്ലാസയില്‍ നടക്കുന്ന സ ര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീദ ഉദ്ഘാടനം ചെയ്യും.ഡാസില്‍ ഫാക്കല്‍റ്റി നിഷ അധ്യ ക്ഷയാകും.നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താര്‍,ഹംസ കുറുവണ്ണ,ഷഫീഖ് റഹ്മാന്‍,സാമിയ ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് റെഡിമെയ്ഡ്‌സ് എം ഡി ഇസ്ഹാഖ്,കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ നിസാം,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, വോ യ്‌സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത് ഡാസില്‍ ഫാക്കല്‍റ്റി ശുഭ സന്തോഷ് എന്നിവര്‍ പങ്കെടുക്കും.

തൊഴില്‍ അവസരങ്ങള്‍ നിറഞ്ഞ ഫാഷന്‍ ടെക്‌നോളജി രംഗത്ത് പി.എസ്.സി വാലിഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന മണ്ണാര്‍ക്കാട്ടെ ഏക സ്ഥാപനമാണ് ഡാസില്‍ അക്കാദമി.ഫാഷന്‍ ഡിസൈനിംഗില്‍ വൈവിധ്യമായ കോഴ്‌സുകള്‍ ഇവിടെയുണ്ട്. എസ്.എസ്.എസ്. എല്‍. സി,പ്ലസ്ടു,ഡിഗ്രി കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ കോഴ്‌സുകളില്‍ ചേരാം.കമ്പ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കോസ്റ്റിയൂം ഡി സൈനിംഗ് കോഴ്‌സ്,ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്, പ്രീപ്രൈമറി ടിടിസി,മോണ്ടിസോറി ടിടിസി തുടങ്ങിയ കോഴ്‌സുകളാണ് ഡാസില്‍ അക്കാദമിയിലുള്ളത്. നൂറ് ശതമാനം ജോലി സാധ്യതകളുള്ളതും കേന്ദ്ര കേരള സര്‍ക്കാരുടെ അംഗീകാ രത്തോടെയുള്ള ഡിപ്ലോമ കോഴ്‌സുകളാണ് ഇവ.യുപി,ഹൈസ്‌കൂള്‍ ക്രാഫ്റ്റ് ടീച്ചര്‍,തയ്യല്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ പരിഗണിക്കുന്ന തിന് പി.എസ്.സിയുടെ അംഗീകാരവുമുണ്ട്.

വനിതകളുടെ മേല്‍നോട്ടത്തില്‍ മികച്ച അധ്യാപകരുടെ ചിട്ടയായ പരിശീലനമാണ് ഡാസില്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കു ന്നത്.നിത്യേനയുള്ള ബാച്ചിലും,അവധി ദിന ബാച്ചുകളിലും ചേര്‍ന്ന് കോഴ്‌സുകള്‍ പഠിക്കാം.മണ്ണാര്‍ക്കാട് നഗരത്തില്‍ മോര്‍ സൂപ്പര്‍മാര്‍ ക്കറ്റിന് സമീപത്താണ് ഡാസില്‍ അക്കാദമിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.കരിങ്കല്ലത്താണിയും അക്കാദമിക്ക് ബ്രാഞ്ചുണ്ട്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍മാരായ സുമയ്യ ഗഫൂര്‍,ഉമൈബ ഷഹാനാസ് എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 9809694303,9037431938.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!