അലനല്ലൂര്‍ :മുറിയക്കണ്ണി പ്രദേശത്തെ എസ് എസ് എല്‍ സി,പ്ലസ്ടു, വി എച്ച്എസ്ഇ,മദ്രസയിലെ 5,7 ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ മസ്ജിദുല്‍ ബാരി പള്ളി കമ്മിറ്റി അനു മോദിച്ചു.ചളവ ജിയുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എന്‍.അബ്ബാ സലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് മുഹമ്മദാലി തയ്യില്‍ അധ്യക്ഷനായി.ഉന്നത പഠനത്തെ കുറിച്ച് എടത്തനാട്ടുകര ജിഒഎച്ച്എസ്എസിലെ അധ്യാപകന്‍ സി.പി സിദ്ദീഖ് മാസ്റ്റര്‍ ക്ലാസ്സെടുത്തു.മുഹമ്മദ് നാസിം മാസ്റ്റര്‍, അബ്ദുറഹ്മാന്‍ നടകളത്തില്‍, സി.എച്ച്. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍ കൊങ്ങത്ത് എന്നിവര്‍ സംസാരിച്ചു.സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!