കോട്ടോപ്പാടം: മണ്ണാര്‍ക്കാട് താലൂക്കില്‍ വനം,റവന്യൂ വകുപ്പുകളു ടെ ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ 465 അപേക്ഷ കര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ ഭാഗമായി കോട്ടോപ്പാടം, അലനല്ലൂ ര്‍, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ സ്ഥലം ഉടമകളുടെ യോഗം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ കോ ട്ടോപ്പാടം സ്‌കൂളില്‍ ചേര്‍ന്നു.ഓരോ ഭൂവുടമയുടെയും സ്ഥലം പരി ശോധിച്ച് സ്‌കെച്ച് തയ്യാറാക്കി പട്ടയം നല്‍കുന്നതിനുള്ള നടപടിക ള്‍ തുടങ്ങുവാന്‍ യോഗം തീരുമാനിച്ചു.ഇതിലേക്കായി ഓരോ വില്ലേ ജിലേക്കും പ്രത്യേക റവന്യൂ ടീമംഗങ്ങളെ നിയോഗിക്കാനും തീരു മാനമായി.സബ് കളക്ടര്‍ ധര്‍മ്മലശ്രീ, തഹസില്‍ദാര്‍ മുഹമ്മദ് റാ ഫി,സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര,മുന്‍ പ്രസി ഡന്റ് കല്ലടി അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.