പാലക്കാട്: പാലിയേറ്റീവ് നഴ്‌സുമാരെ സ്ഥിരപ്പെടുത്തണമെന്ന് പാല ക്കാട് ജില്ലാ പാലിയേറ്റീവ് കെയര്‍ നഴ്‌സസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജോലി സ്ഥിരത ഉറപ്പാക്കുക,മിനിമം വേതനം 25000 രൂപയാക്കുക,പാലിയേറ്റീവ് നഴ്‌സുമാരെ മെഡിസപ്പ് സ്‌കീമില്‍ ഉള്‍പ്പെടുത്തുക, പിഎഫ്,ഇഎസ് ഐ, സിക്ക് ലീവ് എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക,സമാശ്വാസം – ആശ്വാസ കിരണം പദ്ധതി രോഗികള്‍ക്ക് സമയബന്ധിതമായി നട പ്പിലാക്കുക ക്യാന്‍സര്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം ഐക്യകണ്‌ഠേന അംഗീകരിച്ചു.
പാലക്കാട് കെജി ബോസ് ഭവനില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡണ്ട് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസി ഡണ്ട് ഉമ അജയ് അധ്യക്ഷയായി.യൂണിയന്‍ സെക്രട്ടറി പ്രസന്ന സുരേഷ് പ്രവര്‍ത്തനറിപ്പോര്‍ട്ടും കേരള പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഒ.സി.ബിന്ദു സംഘടനാ റിപ്പോര്‍ട്ടും യൂണിയന്‍ ട്രഷറര്‍ സിന്ധു ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡിനര്‍ഹയായ കോട്ടയത്തെ പാലിയേറ്റീവ് നഴ്‌സ് ഷീലാ റാണിയെ ആദരിച്ചു. വിദ്യാഭ്യാസരംഗ ത്ത് മികച്ച വിജയം കൈവരിച്ച, യൂണിയന്‍ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിവിധ കാരണങ്ങളാല്‍ ജോലി രാജി വെച്ച യൂണിയന്‍ അംഗങ്ങളേയും ആദരിച്ചു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി. രാജു,കേരള പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി അജിതാറാണി,വൈസ് പ്രസിഡണ്ടുമാരായ ഓമന,ബീന സന്തോഷ്, ഫെഡറേഷന്‍ സംസ്ഥന കമ്മിറ്റി അംഗങ്ങള്‍ സുജമ്മ സെബാസ്റ്റ്യന്‍,മിനി,പാലക്കാട് ഡിസ്ട്രിക്ട് മില്‍മ കോണ്‍ട്രാക്ട് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി സുധീര്‍.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: പ്രസന്ന സുരേഷ് (സെക്രട്ടറി), ഉമ അജയ് ( പ്രസിഡണ്ട്) സിന്ധു ബാബു (ട്രഷറര്‍) ദീപ, പ്രിയ (വൈസ് പ്രസി ഡണ്ട്),ജയന്തി, ചന്ദ്രിക (ജോയിന്റ് സെക്രട്ടറി).25 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.