മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കോട്ടോപ്പാടം കണ്ടമംഗലം സ്വദേശി ചള്ളപ്പുറത്ത് രാജ ന്റെ മകന്‍ സജിന്‍ (27) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി മുതല്‍ സജിനെ കാണാതായിരുന്നു.ശനിയാഴ്ച രാവിലെ സഹോദരന്‍ ബിജു പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തി യ അന്വേഷണത്തില്‍ ബൈക്കും വസ്ത്രങ്ങളും മറ്റും കുന്തിപ്പുഴ പോത്തോഴിക്കാവ് തടയണയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തുകയാ യിരുന്നു.

തുടര്‍ന്ന് അഗ്നിരക്ഷാ സേന,സ്‌കൂബാ സംഘം,സിവില്‍ ഡിഫന്‍സ്, ഐഎജി പ്രവര്‍ത്തകര്‍,നാട്ടുകാര്‍ എന്നിവരുടെ നേതൃ ത്വത്തില്‍ ഉച്ച മുതല്‍ വൈകുന്നേരം വരെ പോത്തോഴിക്കാട് കട വില്‍ തിരച്ചി ല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ എട്ടേമുക്കാ ലോടെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാ രംഭിച്ചിരുന്നു.തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഒമ്പതരയോടെ യാണ് പോത്തോഴിക്കാട് കടവിന് സമീപത്തായി നാട്ടുകാര്‍ മൃത ദേഹം കണ്ടത്.മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റാഫി, ഡെപ്യു ട്ടി തഹസില്‍ദാര്‍മാരായ രാമന്‍കുട്ടി,മജു,ഷാജി,എല്‍.ആര്‍ തഹസി ല്‍ദാര്‍ രമേഷ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.സജിന്റെ അമ്മ: പത്മിനി,സഹോദരന്‍:ബിജു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!