കോട്ടോപ്പാടം: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമേറ്റെടുപ്പ് സം ബന്ധിച്ചും നഷ്ടപരിഹാരം ലഭിക്കുന്നതിനെയും കുറിച്ചുള്ള ആശങ്ക കള്‍ കോട്ടോപ്പാടത്ത് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചര്‍ച്ച ചെയ്തു.ഓരോ സര്‍വേ നമ്പറിലും ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ്,സ്ഥാപനങ്ങള്‍,വീട,കെട്ടിടങ്ങള്‍ എന്നിവയെ കുറി ച്ച് ഗൂഗിള്‍ മാപ്പിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.
്ഗ്രീന്‍ ഫീല്‍ഡ് ഹൈവേ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നടപ്പിലാക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്ന് എം എല്‍എ പറഞ്ഞു.ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമമെന്നും അത് മാറ്റാന്‍ കഴിയില്ലെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ നടപ്പാക്കുന്നതിന് നാട്ടുകാര്‍ക്കൊപ്പം ഉണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു.
ദേശീയ പാത 66ന് വേണ്ടി സ്ഥലം ഏറ്റെടുത്തവര്‍ക്ക് നല്‍കിയ അതേ വിധത്തിലുള്ള നഷ്ടപരിഹാരമാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി സ്ഥലം വിട്ടു നല്‍കുന്നവര്‍ക്കും നല്‍കുകയെന്ന് പ്രൊജക്ട് ഡയറക്ടര്‍ ഡോ.ബിബിന്‍ മധു പറഞ്ഞു.നഷ്ടപരിഹാരം അനുവദിക്കുന്നതില്‍ മൂന്ന് രീതിയാണ് അവലംബിക്കുന്നത്.ഒന്ന് സര്‍ക്കാര്‍ നിശ്ചയിച്ച വില.രണ്ടാമത് എന്നാണോ ഗ്രീന്‍ഫീല്‍ഡ് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാ പനം പുറപ്പെടുവിച്ചത് അതിന് തൊട്ട് മുമ്പുള്ള മൂന്ന് വര്‍ഷത്തെ ആ ഭാഗത്തുള്ള ക്രയവിക്രയ വില,മൂന്നാമത് പൊതുകാര്യങ്ങള്‍ക്ക് വേ ണ്ടി ഏറ്റെടുത്ത സ്ഥലത്തിന് സര്‍ക്കാര്‍ നല്‍കിയ തുക എന്നിങ്ങ നെയാണ്.
ഇവ മൂന്നിലും ഏതാണോ കൂടുതല്‍ അതായിരിക്കും ആ പ്രദേശ ത്തെ സ്ഥലത്തിന്റെ വിലയായി നല്‍കുക എന്നാണോ വീടും കെ ട്ടിടങ്ങളും ഏറ്റെടുക്കുന്നത് അന്ന് ആ കെട്ടിടം നിര്‍മിക്കാന്‍ ആവ ശ്യമായ തുകയും അതിന്റെ നൂറ് ശതമാനം സൊലൂഷനും ലഭി ക്കും.ഉദാഹരണത്തിന് 25 ലക്ഷത്തിന്റെ വീടിന് 50 ലക്ഷം രൂപ ലഭിക്കും.പരാതി നല്‍കാനുള്ള സമയ പരിധിക്കുള്ളില്‍ നല്‍കി യില്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കും.നിലവില്‍ സര്‍വേ നടത്താ നുള്ള ഭാഗങ്ങളുടെ വിജ്ഞാപനം മാത്രമാണ് വന്നിട്ടുള്ളത്.ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള അലൈന്റ്‌മെന്റ് പരമാവധി പ്രയാസങ്ങള്‍ ഒഴി വാക്കിയുള്ളതാണ്.അലൈന്‍മെന്റില്‍ ഇനി മാറ്റം ഉണ്ടാകില്ല. ആരുടെയൊക്കെ എത്ര സ്ഥലം പോകുമെന്ന് സര്‍വേ നടത്തി അതി ര്‍ത്തി കല്ല് സ്ഥാപിച്ചാലേ വ്യക്തമാകൂ.അതിന് ഇനിയും മൂന്ന് മാസം സമയമെടുക്കുമെന്നും പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ അലനല്ലൂര്‍,കോട്ടോപ്പാടം, കുമരംപുത്തൂര്‍,തെങ്കര തുടങ്ങിയ പഞ്ചായത്തുകളിലായി 22 കി ലോ മീറ്ററിലാണ് പാത കടന്ന് പോകുന്നത്.45 മീറ്ററാണ് വീതി. ഇരു വശങ്ങളിലുമായി സര്‍വീസ് റോഡുമുണ്ടാകും.ഹൈവേ യാഥാര്‍ ത്ഥ്യമായാല്‍ പാലക്കാട്-കോഴിക്കോട് ദൂരം 121 കിലോമീറ്ററായി കുറയും.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജസീന അക്ക ര,കെ.കെ ലക്ഷ്മിക്കുട്ടി,എ.ഷൗക്കത്തലി,പ്രൊജക്ട് ഓഫീസര്‍ ഡോ. ബിപിന്‍ മധു,സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ഷഹനാസ്, തഹസി ല്‍ദാര്‍ കെ.അഫ്‌സല്‍,മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റാഫി, സൈറ്റ് എഞ്ചിനീയര്‍ പി.അര്‍ജുന്‍, ഓംകുമാര്‍, രതീഷ്‌കുമാര്‍, ആര്‍ ആര്‍ഐ കെ.ശശിധരന്‍,ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതി നിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.