കല്ലടിക്കോട് :ദേശീയപാത ദീപ ജംഗ്ഷനിൽ പുതിയ കനാൽ പാല ത്തിൽ ട്രൈലെർ വാഹനം കുടുങ്ങി,ഏറെനേരം വാഹന തടസ്സമു ണ്ടായി. ശനിയാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ മെറ്റിരിയൽ കയറ്റി വന്ന ട്രൈലർ വാഹനമാണ് പാലത്തിൽ കുടുങ്ങിയത്.പാലം പുനർനിർമ്മാണത്തി ൻറെ ഭാഗമായി പ്രധാന പാലം പൊളിച്ചതിനാൽ ഇരുവശങ്ങളിലാ യുള്ള ഇടുങ്ങിയ പാലത്തിലൂടെയാണ് വാഹനങ്ങളെ കടത്തിവിടു ന്നത്. ഇതിലെ പാലക്കാട് ഭാഗത്തു നിന്നും മണ്ണാർക്കാട് ഭാഗത്തേക്കു ള്ള പാലത്തിലാണ് വാഹനം കുടുങ്ങിയത്. തുടർന്ന് പാലത്തിലെ വശങ്ങളിൽ പുതിയതായി നിർമ്മിച്ച പൈപ്പും, വശങ്ങളും പൊട്ടുക യും ചെയ്‌തു. വളരെ പണിപ്പെട്ടാണ് ഒരുവിധം വാഹനത്തെ കട ത്തനായത്.