പാലക്കാട്: കരിമ്പ പഞ്ചായത്തിലെ പനയമ്പാടത്ത് റോഡപകടങ്ങള്‍ തുടരുന്നതിനാല്‍ ജൂലായ് രണ്ടിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയി ല്‍ ദേശീയ പാത അതോറിറ്റി-റോഡ് സുരക്ഷാ അതോറിറ്റി, പൊലീ സ് എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരാന്‍ ജില്ലാ വികസന സമി തി യോഗം തീരുമാനിച്ചു.കോങ്ങാട് എംഎല്‍എ അഡ്വ.കെ ശാന്ത കുമാരിയാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്.അലനല്ലൂര്‍ പഞ്ചായത്തിലെ ചോലമണ്ണ്-മുണ്ടക്കുളം റോഡിന് സമാന്തരമായ പഞ്ചായത്ത് റോഡ് മണ്ണാര്‍ക്കാട് ഡിവിഷന്‍ പരിധിയിലായതിനാല്‍ വനം,റെവന്യു,പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി പരി ശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ലൈഫ് മിഷനും പി.എം.എ.വൈയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ കമ്മിറ്റി ചേരണമെന്ന് ജില്ലാ വികസ ന സമിതി യോഗം ആവശ്യപ്പെട്ടു.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ട പാലക്കാട് നഗരസഭയിലെ പൂര്‍ത്തീ കരിക്കാത്ത റോഡ് പ്രവര്‍ത്തികള്‍ മഴക്കാലത്തിന് മുന്നോടിയായി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗതാഗത നിരോധനമുള്ള സ്ഥലങ്ങള്‍, ബദല്‍ വഴികള്‍ സംബന്ധിച്ച് നാല് ദിവസം മുമ്പ് തന്നെ ബന്ധപ്പെട്ട അധികൃതര്‍ ജില്ലാ ഇന്‍ഫര്‍മേ ഷന്‍ ഓഫീസിന് വിവരങ്ങള്‍ കൈമാറണമെന്നും യോഗം അറിയി ച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തേക്കുളള പ്രവേശ നത്തിന് നിശ്ചിത ദൂരം മുമ്പ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്ക ണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കോട്ടായി മുല്ലക്കര ഗവ.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടം നിര്‍ മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് പി.പി സുമോദ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഭൂമിയുടെ അവകാശവാദമുന്നയി ച്ച് സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നില്ല. നിലവില്‍ ഹൈക്കോടതി ഹര്‍ ജി തള്ളിയ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭി ക്കാന്‍ ജില്ലാ കലക്ടര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. വീടുകളില്‍ എത്തുന്ന ഹരിത കര്‍മ്മ സേന അംഗങ്ങളോട് ഏല്ലാവരും സഹകരണ മനോഭാവം പുലര്‍ത്തണ മെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഹരിത കര്‍മ്മ സേന ആറ് ലക്ഷത്തിലധികം വീടുകളില്‍ വാതില്‍പടി സേവനം നടത്തിയതായി യോഗത്തില്‍ അറിയിച്ചു.95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 2678 ഹരിത കര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം അനു വദിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും പി. മമ്മി ക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സര്‍ക്കാറിലേ ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് എ.ഡി.എം കെ.മണികണ്ഠന്‍ അറിയി ച്ചു. ജില്ലയില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചതായും 13 സംരംഭ കേന്ദ്രങ്ങളിലായി 322 കര്‍ഷകരില്‍ നിന്നും പച്ചത്തേങ്ങ സംഭരിക്കു ന്നുണ്ടെന്നും യോഗത്തില്‍ പറഞ്ഞു. നിലവില്‍ ഒരു തെങ്ങില്‍ നി ന്നും 50 തേങ്ങ വരെയാണ് സംഭരിക്കുന്നത്. എന്നാല്‍ 150 തേങ്ങ വരെ സംഭരിക്കാന്‍ സംവിധാനം വേണമെന്ന് രമ്യ ഹരിദാസ് എം.പി യുടെ പ്രതിനിധി പി. മാധവന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ എ.പ്രഭാകരന്‍, കെ. ബാബു, പി. മമ്മിക്കുട്ടി, പി.പി സുമോദ്, കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സബ്കലക്ടര്‍ ഡി.ധര്‍മ്മശ്രീ എ. ഡി.എം കെ.മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എ. എം സുമ, ആര്‍. ഡി.ഒ ഡി.അമൃതവല്ലി, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു, എം.പിമാരായ രമ്യ ഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.