മണ്ണാര്‍ക്കാട്: അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഉബൈദുള്ള എടാ യ്ക്കലിന്റെ ഒന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് നാളെ തെരുവി ല്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും.ജനമൈത്രി പൊലീസ് മണ്ണാര്‍ക്കാട്,ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ,വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് എന്നിവര്‍ സംയുക്തമായി നടത്തുന്ന പാഥേയം സൗജ ന്യ ഉച്ചഭക്ഷണ പദ്ധതിയിലൂടെ 365 ഭക്ഷണപൊതികളും വസ്ത്രവു മാണ് വിതരണം ചെയ്യുകയെന്ന് വിശപ്പുരഹിത മണ്ണാര്‍ക്കാട് ചീഫ് കോ ഓര്‍ഡിനേറ്റര്‍ സതീഷ് മണ്ണാര്‍ക്കാട് അറിയിച്ചു.ഒലവക്കോട്, പാലക്കാട് നഗരം കേന്ദ്രീകരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!