തച്ചമ്പാറ: മൊബൈല്‍ ഷോപ്പില്‍ മോഷണം നടന്ന് ഒറ്റ ദിവസത്തി നുള്ളില്‍ പ്രതിയെ പിടികൂടി. കാരാകുറിശ്ശി കണക്കുംപുള്ളി മുഹ മ്മദ് ഹസന്‍ ഹുസൈന്‍ സഞ്ചാരി (22) യെയാണ് കല്ലടിക്കോട് പൊ ലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മൊബൈല്‍ വില്‍ക്കാന്‍ ശ്രമിക്കു ന്നതിനിടെയാണ് ഇയാള്‍ കുമരം പൂത്തൂരില്‍ നിന്നാണ് പിടിയിലാ യത്. ഞായറാഴ്ച്ച അര്‍ദ്ധ രാത്രിക്ക് ശേഷവും തിങ്കളാഴ്ച്ച രാവിലേ ക്കും ഇടയിലാണ് തച്ചമ്പാറയിലെ മൊബൈല്‍ സോണില്‍ മോഷ ണം നടന്നതായി പോലീസ് പറയുന്നത്. പൂട്ട് പൊളിച്ച് അകത്തു കട ന്ന നിലയിലായിരുന്നു.ആറ് മൊബൈല്‍ ഫോണുകളാണ് നഷ്ടപെ ട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൊബൈല്‍ ഫോണ്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിക ളുടെ ഇടപെടല്‍ പൊലീസിന് സഹായമായി. മണ്ണാര്‍ക്കാട് ഡി. വൈ.എസ്.പി.വി.എ കൃഷ്ണദാസ്, കല്ലടിക്കോട് എച്ച് എസ് ഒ ടി. ശശികുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം എസ്.ഐ കെ.പി. അബ്ദുല്‍ സത്താര്‍, സിപിഒമാരായ ടി.പി.വിമല്‍കുമാര്‍, കെ.കൃഷ്ണ ദാസ്, എ.സൈനുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി യത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!