മണ്ണാര്‍ക്കാട്: കോയമ്പത്തൂരില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി കുമരംപുത്തൂര്‍ വട്ടമ്പലം സ്വദേശിനി അനഘ നാടിന് അഭിമാനമായി.24 രാജ്യങ്ങള്‍ പങ്കെടു ത്ത മത്സരത്തില്‍ ജൂനിയര്‍ 47 കിലോ ഗ്രാം വിഭാഗത്തിലാണ് അനഘ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.ജൂണ്‍ 18 മുതല്‍ 21 വരെ യായിരുന്നു മത്സരം.
കഴിഞ്ഞ ജനുവരിയില്‍ രാജസ്ഥാനിലെ ഉദയപൂരില്‍ വെച്ച് നടന്ന ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വിജയമാണ് അനഘ യ്ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്.കഴിഞ്ഞ ഏപ്രില്‍ മാസ ത്തില്‍ ആലപ്പുഴയില്‍ നടന്ന നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് സ്‌ക്വാട്ട് വിഭാഗത്തിലും ദേശീയ റെക്കോര്‍ഡോടു കൂടി വെള്ളിമെഡല്‍ ഈ മിടുക്കി സ്വന്തമാക്കിയിരുന്നു.
മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലുള്ള സ്പാര്‍ട്ടന്‍സ് റെസ്ലിംഗ്, സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കോച്ച് മുഹമ്മദ് റിയാസ് മാസ്റ്ററുടെ കീഴിലാണ് പരി ശീലനം.നാല് വര്‍ഷത്തെ കഠിന പരിശീലനത്തിനൊടുവിലാണ് അനഘ ഈ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്.വട്ടമ്പലം സ്വദേശി യും ഓട്ടോ ഡ്രൈവറുമായ വാസുദേവന്റെയും സീമയുടെയും മക ളാണ്.എംഇഎസ് കല്ലടി കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ ത്ഥിനിയാണ്.