അലനല്ലൂര്‍:പഞ്ചായത്ത് കുഞ്ഞുകുളം വാര്‍ഡിലെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി വാര്‍ഡുതല സമിതിയുടെ നേതൃത്വത്തില്‍ നാട്ടുത്സവമൊരുക്കുന്നു.കുടുംബശ്രീ,തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ കൂട്ടായ്മയും സംഘബലവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നൈപുണ്യ മികവിനുള്ള പരിശീലന പരിപാടികളും കലാ-സാംസ്കാരിക കൂടി ച്ചേരലുകളും ഉള്‍പ്പെടുത്തിയാണ് നാട്ടുത്സവം ഒരുക്കുന്നതെന്ന് വാര് ഡ് മെമ്പര്‍ പി.രഞ്ജിത് അറിയിച്ചു.
ഈ മാസം 18ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ചളവ ഗവ.യുപി സ്കൂളി ല്‍ വെച്ചാണ് നാട്ടുത്സവം നടക്കുക.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത മുഖ്യാതിഥിയാകും.വൈസ് പ്രസിഡന്റ് കെ.ഹംസ,കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ രതിക പുത്ര മണ്ണില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.കുടുംബശ്രീ,തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരുടെ വിവിധ കലാ-സാംസ്കാരിക പരിപാടിക ളും നടക്കുമെന്നും വാര്‍ഡ് മെമ്പര്‍ അറിയിച്ചു.