തിരുവനന്തപുരം: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരളയും ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എഞ്ചി നീയേഴ്‌സ് ഇന്ത്യയും സംയുക്തമായി അസാപ് കേരളയുടെ തവനൂര്‍, കുന്നംതാനം എന്നീ രണ്ട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ വൈ ദ്യുത വാഹനങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാന്‍ കരാറായി. അസാപ് കേരളയുടെ ഹെഡ്ക്വര്‍ട്ടേഴ്‌സില്‍ നടന്ന ചട ങ്ങില്‍ അസാപ് കേരള സി.എം.ഡി ഡോ.ഉഷ ടൈറ്റസും ഐ.എസ്. ഐ.ഇ പ്രസിഡന്റ് വിനോദ് കുമാര്‍ ഗുപ്തയും കരാറില്‍ ഒപ്പുവെച്ചു. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ മേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ കേരളത്തില്‍ ആദ്യത്തേതാണ്.

എം.ജി മോട്ടോഴ്‌സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീന്‍ ടെക് എന്നി വയുടെ സഹായത്തോടെയാണ് ഐ.എസ്.ഐ.ഇ ഇന്ത്യ കോഴ്സുകള്‍ നടത്തുക. സര്‍ട്ടിഫൈഡ് ഡിപ്ലോമ ഇന്‍ ഇലക്ട്രിക് വെഹിക്കിള്‍ പവര്‍ട്രെയിന്‍, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് എനര്‍ജി സ്റ്റോറേജ് സിസ്റ്റം, സര്‍ട്ടിഫൈഡ് ഡിപ്ലോമ ഇന്‍ ഇലക്ട്രിക് വെഹിക്കിള്‍ ഡിസൈന്‍ സിമുലേഷന്‍ ആന്‍ഡ് കോംപോണന്റ് സെലക്ഷന്‍ എന്നീ കോഴ്‌സു കളിലേക്കുള്ള അഡ്മിഷനും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാ ക്കുന്ന പദ്ധതിയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി തവനൂരിലെയും കുന്നംതാനത്തെയും കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കു കളില്‍ ആവശ്യമായ സ്ഥലം അസാപ് കേരള നല്‍കുകയും വിവിധ കോഴ്സുകള്‍ നടത്തുകയും ചെയ്യും. ഐ.എസ്.ഐ.ഇ വിദ്യാര്‍ഥികള്‍ ക്ക് പരിശീലനം നല്‍കും. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാ ഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യും, പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ഐ. എസ്. ഐ.ഇ ഡയറക്ടര്‍ ശുഭം വര്‍ഷ്ണി, അസാപ് കേരള പരിശീലന വിഭാഗം തലവന്‍ ലൈജു ഐ.പി, അഡ്മിനിസ്ട്രേഷന്‍ വിഭാഗം തലവന്‍ കമാ ണ്ടര്‍ വിനോദ് ശങ്കര്‍ (റിട്ടയേര്‍ഡ്) പ്രോഗ്രാം മാനേജര്‍ വിഷ്ണു പി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!