അഗളി: സൈലന്റ് വാലിയില്‍ കാണാതായ വനംവാച്ചര്‍ മുക്കാലി പുളിക്കഞ്ചേരി വീട്ടില്‍ രാജന്റെ മകള്‍ രേഖ വിവാഹിതയായി. മണ്ണാര്‍ക്കാട് അക്കിപ്പാടത്ത് വീട്ടില്‍ ഗോപാലന്റെ മകന്‍ നിഖിലാ ണ് രേഖയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്.ഇന്നലെ മുക്കാലിയി ലെ വനംവകുപ്പിന്റെ ഡോര്‍മിട്രി ഹാളിലായിരുന്നു വിവാഹം.

കതിര്‍മണ്ഡപത്തിലേക്ക് കയറുമ്പോഴും രേഖയുടെ കണ്ണുകള്‍ പ്രാ ര്‍ത്ഥനയോടെ കല്ല്യാണ മണ്ഡപത്തില്‍ തിരഞ്ഞത് അച്ഛനെയായി രുന്നു.മോളെയന്ന് വിളിച്ച് അച്ഛന്‍ എത്തുമെന്ന പ്രതീക്ഷയപ്പോഴും കെടാതെ നില്‍പ്പുണ്ടായിരുന്നു.മകളുടെ വിവാഹത്തിനായി രാജന്‍ ക്ഷണിച്ചവരെല്ലാമെത്തിയപ്പോഴും സ്വീകരിക്കാന്‍ രാജനുണ്ടായിരു ന്നില്ല.കാണാമറയത്തുള്ള അച്ഛന്‍ ആശീര്‍വദിക്കാന്‍ തന്റെ ചാരെ യെത്തുമെന്ന രേഖയുടെ പ്രതീക്ഷ ബാക്കിയായി.സങ്കടം ഉള്ളിലൊ തുക്കി നിഖിലന്റെ കൈപിടിച്ച് അവള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു.

കഴിഞ്ഞ മാസം മൂന്നിനാണ് സൈരന്ധ്രിയില്‍ പാചകപ്പുരയില്‍ നി ന്ന് ഭക്ഷണം കഴിച്ച് ഉറങ്ങാനായി ക്യാമ്പ് ഷെഡ്ഡിലേക്ക് പോയ രാജ നെ കാണാതായത്.രാജന്റെ ടോര്‍ച്ചും ചെരിപ്പും മുണ്ടും പോക്കറ്റില്‍ കരുതിയിരുന്ന മരുന്നും കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.രാജനെ കണ്ടെത്താന്‍ വനപാലകരും പൊലീസും നാട്ടുകാരും വിദഗ്ദ്ധരുടെ സഹായത്തോടെ രണ്ടാഴ്ചയോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെ ത്താനായില്ല.പൊലീസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാ ണ്.മകളുടെ വിവാഹ ക്ഷണക്കത്ത് അച്ചടിക്കാന്‍ നല്‍കിയാണ് രാജന്‍ ജോലിക്ക് പോയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!