അഗളി : കെ.ഇ.ആര്‍ ഭേദഗതിയിലൂടെ നിയമനാംഗീകാരം വൈകി പ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും തസ്തിക നിര്‍ണയാ ധികാരം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് തന്നെ നല്‍കണമെന്നും കേ രളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ നേതൃക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അധിക തസ്തികകള്‍ അംഗീകരിക്കാതെ നീട്ടിക്കൊ ണ്ടുപോകുന്നത് വിദ്യാലയങ്ങളില്‍ മാസങ്ങളോളം അധ്യാപകരി ല്ലാത്ത അവസ്ഥ സൃഷ്ടിക്കും. തസ്തിക നിര്‍ണയത്തിന് പ്രധാനാധ്യാ പകര്‍ക്ക് അവകാശമില്ലാതിരിക്കെ കെ ഇ ആര്‍ ഭേദഗതി സ്റ്റേ ചെയ്ത കോടതി ഉത്തരവ് മറികടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് ദിവസ വേത നാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാമെന്ന് തരത്തില്‍ ഇറ ക്കിയ ഉത്തരവ് അപ്രായോഗികമാണെന്നും ക്യാമ്പ് വിലയിരുത്തി.

പല സംസ്ഥാനങ്ങളും പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കി സ്റ്റാറ്റിയൂട്ടറി സംവിധാനത്തിലേക്ക് മാറിയെങ്കിലും തൊഴിലാളികളുടെ സര്‍ക്കാ ര്‍ എന്നവകാശപ്പെടുന്ന വര്‍ അതിന് തയ്യാറാവുന്നില്ല എന്നത് പ്രതി ഷേധാര്‍ഹമാണ്. കെ ടെറ്റ് വിഷയത്തിലും, കായികാധ്യാപക ഭാഷാ ധ്യാപക വിഷയങ്ങളിലും അനുകൂലമായ തീരുമാനങ്ങളുണ്ടാക ണമെന്നും ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെ.എസ്. ടി.യു സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധിഖ് പാറോക്കോട് അധ്യക്ഷനായി.സംസ്ഥാന സെകട്ടറി കെ.ടി. അമാനുള്ള മുഖ്യാതി ഥിയായി. ക്യാമ്പ് ഡയറക്ടര്‍ നാസര്‍ തേളത്ത് . കോ ഓര്‍ഡിനേറ്റര്‍ സലിം നാലകത്ത് , അട്ടപ്പാടി മേഖലാ പ്രസിഡന്റ് ഷംസുദ്ദീന്‍. യു എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകന്റെ ധാര്‍മികത എന്ന വിഷയ ത്തില്‍ ഷുക്കൂര്‍ സ്വലാഹി, ടീച്ചര്‍ എ. ലീഡര്‍ എന്ന വിഷയത്തില്‍ ശിവപ്രസാദ് തച്ചമ്പാറ, മുനീര്‍ കെ എന്നിവര്‍ ക്ലാസ് നയിച്ചു.വിവിധ സംഘടനാ ഘടകങ്ങളെ അധികരിച്ച് ഹംസത്ത് എം. അന്‍വര്‍ തൃത്താല, ഖാലിദ്. സി, ശിഹാബുദ്ദീന്‍.സി.പി. സത്താര്‍.ടി പ്രബന്ധ ങ്ങള്‍ അവതരിപ്പിച്ചു.

സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സിഎം. അലി ഉദ്ഘാടനം ചെയ്തു.റഷീദ് മരുതൂര്‍ അധ്യക്ഷനായി. മുഹമ്മദലി കല്ലിങ്ങല്‍, ഷറഫുദ്ദീന്‍ കെ , ശിഹാബ് ആളത്ത്, സുല്‍ഫിക്കര്‍ പി , ഷാനവാസലി .എന്‍,ഒ. കുഞ്ഞി മുഹമ്മദ്‌സൈദ് ഇബ്രാഹിം. എം. കെ,അന്‍വര്‍ സാദത്ത്.പി,സുല്‍ഫിക്കര്‍ അലി സി.എച്ച്, സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!