മണ്ണാര്‍ക്കാട്: വാഴയിലയില്‍ സ്‌നേഹവും കരുതലും ചേര്‍ത്ത് ഹൃദ യപൂര്‍വ്വം പൊതിച്ചോര്‍ വിളമ്പുന്ന ഡിവൈഎഫ്‌ഐയുടെ പദ്ധതി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചും ആരംഭിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്‌ഐ നല്‍കുന്ന സൗജന്യപൊതിച്ചോര്‍ വിതരണമാണ് താലൂക്ക് ആശുപത്രിയിലേ ക്കും വ്യാപിപ്പിക്കുന്നത്.ലോക രക്തദാന ദിനമായ ജൂണ്‍ 14ന് താ ലൂക്ക് ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം കെടിഡിസി ചെ യര്‍മാന്‍ പി.കെ ശശി നിര്‍വഹിക്കുമെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം അറിയിച്ചു
മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊതി ച്ചോ റ് വിതരണം നടത്തുക.ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള 15 മേഖല കമ്മിറ്റികളിലെ 191 യൂണിറ്റുകളില്‍ നിന്നായി ഓരോ ദിവസവും ഓരോ യൂണിറ്റ് എന്ന നിലയിലായിരിക്കും പൊതിച്ചോര്‍ വിതരണം ചെയ്യുക.വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ എന്ന മുദ്രാ വാക്യമുയര്‍ത്തി സംസ്ഥാനത്ത് പൊതിച്ചോര്‍ വിതരണ പദ്ധതി ക ഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി നടന്നു വരുന്നുണ്ട്. ജില്ലാ ആശു പത്രിയിലേക്ക് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ നിന്നും ആയിരക്കണക്കിന് പൊതിച്ചോര്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട് .താലൂക്ക് ആശുപത്രിയിലും പദ്ധതി വ്യാപിപ്പിക്കുന്നത് ഇവിടെയു ള്ള പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാകും.
.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍, പ്രസി ഡന്റ് ആര്‍.ജയദേവന്‍,സിപിഎം ഏരിയ സെക്രട്ടറി യു ടി രാമ കൃ ഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും.