പാലക്കാട്: സ്വര്‍ണക്കടത്തു കേസിലെ പ്രതി പി.എസ് സരിത്തിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വര്‍ണക്കട ത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് ഇന്ന് സരിത്തിനെ കൊണ്ട് പോയത്. സംഭവ ത്തില്‍ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈ ക്കോടതിയെ സമീപിക്കാനിരിക്കെയാണ് സരിത്തിനെ വിട്ടയിച്ചി രിക്കുന്നത്.സരിത്തിന്റെ ഫോണ്‍ വിജിലന്‍സ് കസ്റ്റഡിയിലെടു ത്തു.തന്നെ വിജിലന്‍സ് സംഘം ബലമായി പിടിച്ച് കൊണ്ട് പോയ താണെന്ന് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.സ്വപ്‌ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ചോദിച്ചത്.ആര് നിര്‍ബന്ധിച്ചിട്ടാണ് സ്വപ്‌ന ഇതൊക്കെ പറഞ്ഞതെന്ന് ചോദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു കാര്യവും ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാതെയാണ് കൊണ്ട് പോയത്. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലന്‍സാണെന്ന് പറയു ന്നത്.പാലക്കാട് വിജിലന്‍സ് ഓഫീസില്‍ എത്തിച്ച ശേഷമാണ് 16ന് ഹാജരാകണമെന്ന നോട്ടീസ് നല്‍കിയതെന്നും സരിത്ത് പറഞ്ഞു.