ഷോളയൂര്‍: ആനക്കട്ടിയില്‍ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് ആരോ ഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയതും കാലാവ ധി കഴിഞ്ഞതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പി ച്ചു.വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തിയ ആറ് സ്ഥാപന ങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി.കോട്പ നിയമ പ്രകാ രം പുകവലി സംബന്ധിച്ച ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരുന്ന സ്ഥാപന ങ്ങളില്‍ നിന്നും പിഴ ഈടാക്കി.ലൈസന്‍സ് ഇല്ലാത്ത സ്ഥാ പനങ്ങള്‍ ക്ക് അടിയന്തരമായി ലൈസന്‍സ് എടുക്കാനും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി.
പത്ത് ഹോട്ടല്‍,ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പരി ശോധന.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമിയുടെ നേതൃത്വത്തില്‍ ജെഎച്ച്‌ഐമാരായ രംജിത്ത്,ലാലു,ഗോപകുമാര്‍ ജി,ഇന്ദിര,നീതു,ഉമ,ഡ്രൈവര്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘമാ ണ് പരിശോധന നടത്തിയത്.നിര്‍മാണ തിയതിയുള്‍പ്പടെയില്ലാതെ തമിഴ്ാനാട് ഭാഗത്ത് നിന്നും സാധനങ്ങള്‍ അട്ടപ്പാടിയിലെത്തിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഷോളയൂര്‍ പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ കൂടിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമി അറി യിച്ചു.