കുമരംപുത്തൂര്‍: പട്ടികജാതി പ്രമോട്ടര്‍മാരെ ഉടന്‍ നിയമിക്കണമെ ന്ന് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡ ന്റ് രാജന്‍ ആമ്പാടത്ത് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പ്രമോട്ടര്‍മാരെ ഇതുവരെയും നിയമിച്ചിട്ടില്ല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രമോ ട്ടര്‍മാരുടെ അഭാവം പ്രതികൂലമായി ബാധിക്കുന്നുണ്ട്.നിലവിലുള്ള പ്രമോട്ടര്‍മാരെ പിരിച്ച് വിട്ടിരുന്നു.35 വയസ്സ് തികഞ്ഞവരെ പിരിച്ചു വിട്ട നടപടിയ്‌ക്കെതിരെ പഴയ പ്രമോട്ടര്‍മാരെ കോടതിയെ സമീപി ച്ചിരിക്കുകയാണ്.പ്രമോട്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ അടിയ ന്തിര ഇടപെടല്‍ നടത്തണമെന്നും രാജന്‍ ആമ്പാടത്ത് ആവശ്യപ്പെട്ടു.