തച്ചനാട്ടുകര. ജനകീയ പ്രവേശനോത്സവഗാനമൊരുക്കി അധ്യാപക ന്‍. കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്‌കൂള്‍ അധ്യാപകനും എഴുത്തു കാരനുമായ ശിവപ്രസാദ് പാലോടാണ് അക്ഷരമുണരുകയായ് എന്ന ഗാനത്തോടെ കുട്ടികളെ വരവേല്‍ക്കുന്നത്. അടൂര്‍ കെഎസ് സ ന്ത്ജീവ് കുമാര്‍ ആണ് സംഗീത സംവിധാനം. സിനിമ പിന്നണി ഗായകനും സംഗീത സംവിധായകനുമായിരുന്ന അയിരൂര്‍ സദാ ശിവന്റെ മകന്‍ ശ്രീകുമാര്‍ സദാശിവനാണ് ഗാനം ആലപിച്ചത്. കഴിഞ്ഞ വര്‍ഷവും ശിവപ്രസാദ് പാലോട് ,സഞ്ജീവ്കുമാര്‍ കൂട്ടുകെട്ടില്‍ പ്രവേശനോത്സവഗാനം പുറത്തിറക്കിയിരുന്നു.

പ്രവേശനോത്സവഗാനത്തിന്റെ വരികള്‍

അക്ഷരമുണരുകയായ്
അറിവുകളുണരുകയായ്
അതിരില്ലാ ലോകം കാണാന്‍
വരവായീ പിഞ്ചോമനകള്‍
വരവായീ പിഞ്ചോമനകള്‍

(അക്ഷരമുണരുകയായ്….)

ഒരു നവവര്‍ഷമുദിപ്പൂ
പുസ്തക സ്വര്‍ഗ്ഗമണഞ്ഞൂ

ഒരുമയിലൊരുമയിലങ്ങിനെയങ്ങിനെ
പടികേറി വരുന്നത് കാണൂ
പടികേറി വരുന്നത് കാണൂ

(അക്ഷരമുണരുകയായ്….)

മിഴിയില്‍ പനിനീര്‍ മലരുകളും
വഴിയില്‍ നറുമുല്ലപ്പൂവും
തേനൂറും മൊഴികളുമായി
വരവേല്പ്പൂ നിങ്ങളെ ഞങ്ങള്‍
വരവേല്പ്പൂ നിങ്ങളെ ഞങ്ങള്‍

(അക്ഷരമുണരുകയായ്.)

ഗാനം കേള്‍ക്കാന്‍
https://youtu.be/QcPj7heNazI

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!