മണ്ണാര്‍ക്കാട്: ഫാഷിസം,ഹിംസാത്മക പ്രതിരോധം, മതനിരാസം, മത സാഹോദര്യ കേരളത്തിനായി എന്ന പ്രമേയത്തില്‍ മുസ്ലിം യൂ ത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മണ്ണാര്‍ക്കാട് നി യോജക മണ്ഡലം കമ്മിറ്റി നാളെ നടത്തുന്ന യുവജാഗ്രത റാലിയുടെ പ്രചരണാര്‍ത്ഥം എം.എസ്.എഫ് നിയോജക മണ്ഡലം വാഹന പ്രചരണ സന്ദേശ യാത്ര നടത്തി.

ആനമൂളിയില്‍ നിന്നും രാവിലെ തുടങ്ങിയ വാഹനജാഥ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മനാഫ് കോ ട്ടോപ്പാടം അധ്യക്ഷനായി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി പ്രമേയ പ്രഭാഷണം നടത്തി. ഷമീര്‍ മാസ്റ്റര്‍, ഹാരിസ് തെങ്കര, സാദിഖ് ആനമൂളി, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി, ട്രഷര്‍ ടി.കെ സഫ്‌വാന്‍, വൈസ് പ്രസിഡന്റു മാരായ ഉനൈസ്, ഷബീബ്, അനീസ്, ഫാസില്‍, അഫ്‌സല്‍ കൊറ്റരായില്‍, നഫാഹ് മദനി, ഹാഷിം, റാഷിക്ക്, ബാസിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറി റഷീദ് ആലായന്‍, മണ്ഡലം ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി, ഭാരവാഹികളായ ഒ. ചേക്കു മാസ്റ്റര്‍, എം.കെ ബക്കര്‍, സി.ഷഫീഖ് റഹ്മാന്‍, ബഷീര്‍ തെക്കന്‍, മൊയ്തീന്‍ മാസ്റ്റര്‍, പി.ഷാനവാസ്, കെ.ടി ഹംസപ്പ, ജില്ലാ പ്രസിഡന്റ് ബിലാല്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി ഹംസ കെ.യു, ടി.കെ ഹംസക്കുട്ടി, എം.ടി അസ്‌ലം, അമീന്‍ റാഷിദ്, ഷൗക്കത്ത്്, സമദ് പൂവക്കോടന്‍, സക്കീര്‍ മുല്ലക്കല്‍, ടി.പി മന്‍സൂര്‍, ഇല്ലിയാസ് പൂരമണ്ണില്‍, ബുഷൈര്‍, സത്താര്‍ കമാലി, ജഫീര്‍ കെ.ടി, നൗഷാദ് പുത്തന്‍ക്കോട്ട്, ഖാദര്‍ വി.ടി, ഷാഫി, ഷഫീക്ക്, ഷാമില്‍, മന്‍സൂര്‍ സി.എ, അനസ്, റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. നിരവധി സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ സമാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!