അട്ടപ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യു വാവിന് ഗുരുതരമായി പരിക്കേറ്റു.അഗളി താഴെ ഊരിലെ രാമു (32) എന്ന കുട്ടനാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഊരിന് താഴെയുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ തകരപ്പാടി ഭാഗത്ത് വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായ ത്.കൈവിരലില്‍ പന്നി കടിച്ച് മുറിവേല്‍പ്പിച്ചു.ഞരമ്പുകള്‍ മുറി ഞ്ഞതിനാല്‍ വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.അട്ടപ്പാടിയുടെ പലമേഖലകളിലും കാട്ടുപന്നി ശല്ല്യമുണ്ട്.കഴിഞ്ഞ മാസം ചാളയൂരില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റിരു ന്നു.ക്ഷേത്രോത്സവ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായി രുന്ന ചാളയൂര്‍ ഊരിലെ ശരത്,സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റ ത്.രാത്രിയിലാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.