പാലക്കാട്: ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളുടെ വിദ്യാഭ്യാസം, പ്രായം അടിസ്ഥാനമാക്കി തൊഴില്‍ ലഭ്യത ഉറപ്പാക്കാനുള്ള പ്രവര്‍ത്തനവു മായി പാലക്കാട് ജില്ലാ പഞ്ചായത്ത്. വനിതാ ഘടക പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇതിനായി ജില്ലയില്‍ ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീക ളുടെ കണക്കെടുത്തു. ഇതില്‍ 12,782 പേരാണ് ഉള്‍പ്പെടുന്നത്. ഇവരു ടെ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നട ക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറി യിച്ചു. കോഫി കിയോസ്‌കി, പലഹാര വണ്ടികള്‍ പോലുള്ള സംരം ഭങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രോത്സാഹിപ്പിക്കും. പി.എച്ച്.ഡി വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിധവകളെ കണ്ടെത്തി തൊഴില്‍ കേന്ദ്രം, കോ-ഓപ്പറേറ്റീവ് കോളേജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമോ എന്നും ജില്ലാപഞ്ചായത്ത് ആലോ ചിച്ചു വരികയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസ്തുത പദ്ധതിക്കായി 10 ശതമാനം ഫണ്ടാണ് മാറ്റി വച്ചത്. ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നത് കുടുംബശ്രീ മുഖേനയാണ്. കോവിഡ് കാലത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നത് ശ്രമകരമായ പ്രവര്‍ത്തനമാ യി മാറിയെങ്കിലും കൂടുതല്‍ മികവുറ്റതാക്കുന്നതിന് വേണ്ട ശ്രമത്തിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.