മണ്ണാര്‍ക്കാട് : ഫാഷിസം, ഹിംസാത്മക പ്രതിരോനം, മത നിരാസം എന്ന പ്രമേയത്തില്‍ മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂ ത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മെയ് 30ന് മണ്ണാ ര്‍ക്കാട് വെച്ച് നടത്തുന്ന യുവ ജാഗ്രത റാലിയുടെ പ്രചരണാര്‍ത്ഥം എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രചരണ സന്ദേശ യാത്ര നാളെ തെങ്കര പഞ്ചായത്തിലെ ആനമൂളി യില്‍ നിന്നും ആരംഭിക്കും.

മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം കോട്ടപ്പള്ളയില്‍ സമാപിക്കും. യാത്രയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് മറ്റ് പോഷക ഘടങ്ങളുടെ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.

എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാ ടം, ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി, ട്രഷറര്‍ ടി.കെ സഫ്വാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ കെ.യു, ഷൗക്കത്ത് തിരുവിഴാംകു ന്ന്, ഉനൈസ് കൊമ്പം, മുഹ്സിന്‍ ചങ്ങലീരി, ഷമീര്‍ ബാബു, അനീ സ് ചങ്ങലീരി, ഇര്‍ഷാദ് കൈതച്ചിറ, ഷബീബ് കണ്ടമംഗലം, ഫവാസ് പൂക്കോടന്‍, അഫ്സല്‍ കൊറ്റാരയില്‍, ഫാസില്‍ കോറ്റരായില്‍, ആസി ഫ് വെള്ളപ്പാടം എന്നിവര്‍ നേതൃത്വം നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!