അഗളി : സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങ ളോടെയുള്ള ആദ്യ ഫിസിയോ തെറാപ്പി സെന്റര്‍ പൊതുജനങ്ങ ള്‍ക്ക് ആശ്വാസമാവുന്നു. ഫിസിയോ തെറാപ്പിക്ക് സൗകര്യങ്ങള്‍ പരിമിതമായ അട്ടപ്പാടി മേഖലയില്‍ രണ്ട് മാസം മുന്‍പാണ് എന്‍. എച്ച്.എമ്മിന്റെ പാലിയേറ്റീവിന് കീഴില്‍ വയോജന സംരക്ഷണം മുന്‍ നിര്‍ത്തി ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിക്കുന്നത്. എന്‍.എച്ച്. എമ്മിന്റെ 2.50 ലക്ഷം രൂപയും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ചെലവഴിച്ചാണ് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിച്ചത്.
സെന്ററില്‍ നിലവില്‍ ഒരു ഫിസിയോ തെറാപ്പിസ്റ്റാണുള്ളത്. വ്യാ ഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ ഫിസിയോ തെറാപ്പി ഒ.പി. പ്രവര്‍ത്തിക്കും. മറ്റുള്ള ദിവസങ്ങ ളില്‍ പാലിയേറ്റവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികളുടെ വീടുക ളില്‍ നേരിട്ട് എത്തി ഫിസിയോ തെറാപ്പി ചെയ്യുകയാണ്. ബി.പി. എല്‍, എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് സൗജന്യ സേവനമാണ് ലഭ്യമാക്കുന്നത്.
അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വയോജന സൗഹൃദമാ യി നിര്‍മിച്ച സെന്റര്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രയോജ നപെടുത്തുന്നുണ്ട്. ഒ.പിയില്‍ ഒരു ദിവസം 20 ഓളം രോഗികളും പാ ലിയേറ്റീവിന് കീഴിലായി 55 രോഗികളും ഫിസിയോ തെറാപ്പി സേവ നം പ്രയോജനപെടുത്തുന്നുണ്ട്. രോഗികള്‍ വര്‍ധിക്കുന്നതനുസരിച്ച് ആഴ്ചയില്‍ മൂന്ന് ദിവസമായി ഒ.പി. പ്രവര്‍ത്തിക്കാന്‍ ആലോചിക്കു ന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.