മണ്ണാർക്കാട്: ഫാഷിസം, ഹിംസാത്മക പ്രതിരോധം മത നിരാസം, മത സാഹോദര്യ കേരളത്തിനായി മുസ്‌ലിം യൂത്ത് ലീഗ് എന്ന പ്ര മേത്തിൽ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കോങ്ങാട് നി യോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി 27ന് കല്ലടിക്കോട് യുവ ജാഗ്രതാ റാലി നടത്തും. വൈകീട്ട് 4മണിക്ക് കരിമ്പ പള്ളിപ്പ ടിയിൽ നിന്നും തുടങ്ങുന്ന റാലി കല്ലടിക്കോട് സെന്ററിൽ സമാ പിക്കും. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ കെ.പി മൊയ്‌ദു ഫ്ലാഗ് ഓഫ് ചെയ്യും.സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്യും. റിയാസ് പുൽപ്പറ്റ പ്രമേയ പ്രഭാഷണം നടത്തും. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് വാഴമ്പുറം അധ്യക്ഷത വഹിക്കും. ഹുസൈൻ വളവുള്ളി സ്വാഗതവും ട്രഷറർ നസീബ് നന്ദിയും പറയും. മുസ്‌ലിം ലീഗ്ജില്ലാ സെക്രട്ടറി എം.എസ് നാസർ, മണ്ഡലം പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ യൂസുഫ് പാലക്കൽ, ജനറൽ സെക്രട്ടറി സലാം തറയിൽ, ട്രഷറർ കുഞ്ഞു മുഹമ്മദ്‌, സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം എ. എം അലി അസ്‌കർ, ജില്ലാ സെക്രട്ടറി റിയാസ് നാലാകത്ത്, മറ്റു ജില്ലാ മണ്ഡലം പോഷക സംഘടനാ നേതാക്കൾ സംബന്ധിക്കും.ഇതിനോടാനുബന്ധിച്ച് നടന്ന വാർത്ത സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ വാഴമ്പുറം, ജനറൽ സെക്രട്ടറി ഹുസൈൻ വളവുള്ളി, ട്രഷറർ നസീം തച്ചമ്പാറ തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!