കല്ലടിക്കോട്: യുവതി ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തുടരന്വേഷ ണത്തിന് ഉത്തരവിട്ടു.കരിമ്പ കല്ലടിക്കോട് ചെറുള്ളി പുറ്റുണ്ട വീട്ടി ല്‍ അഹമ്മദ് സാഹിബിന്റെ മകള്‍ റിന്‍സിയ (23) മരിച്ച കേസിലാ ണ് കൂടുതല്‍ അന്വേഷണത്തിനായി കോടതി കഴിഞ്ഞ ദിവസം ഉ ത്തരവ് പുറപ്പെടുവിച്ചത്.
2021 മാര്‍ച്ച് ഏഴിനാണ് റിന്‍സിയയെ മൈലംപുള്ളിയിലെ ഭര്‍തൃ വീ ട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ദുരൂഹ ത ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും മറ്റു പൊലീസ് ഉന്നത ഉദ്യോ ഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു.പണം ചോദിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ റിന്‍സിയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി യുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
കൃത്യമായ അന്വേഷണം നടന്നില്ലെന്നും പ്രതികള്‍ക്കെതിരെ കൊ ലക്കുറ്റവും തെളിവ് നശിപ്പിച്ചതിനെതിരെയുള്ള കുറ്റവും ചുമത്തണ മെന്നും പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.മരിക്കുന്നതിന്റെ തലേന്നു രാത്രി പോലും വീട്ടിലേക്കു വിളിച്ച റിന്‍സിയ സന്തോഷവ തിയായിരുന്നുവെന്നും,എന്നാല്‍ പുലര്‍ച്ചെ 3ന് മരണപ്പെട്ടു എന്ന വി വരമാണ് അറിയുന്നതെന്നും പിതാവ് അഹമ്മദ് സാഹിബ് പറഞ്ഞു. ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കോ ടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.അഡ്വക്കേറ്റ് പി എസ് അഹ മ്മദ് ഫൈസല്‍ ഹര്‍ജിക്കാരന് വേണ്ടി ഹാജരായി.