അഗളി: സൈലന്റ് വാലി വനത്തില്‍ നിന്നും കാണാതായ വാച്ചര്‍ രാ ജന്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിരിക്കാനുള്ള സാ ധ്യത വനംവകുപ്പ് തള്ളിക്കളഞ്ഞതോടെ അന്വേഷണത്തിന്റെ ഗ തിമാറ്റാന്‍ തീരുമാനിച്ച് പൊലീസ്.രാജനായി ഇനി കാര്യമായ അന്വേ ഷണം നാട്ടിലായിരിക്കും.പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ സാന്നിദ്ധ്യത്തില്‍ ബുധനാഴ്ച അഗളിയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗം ഇതുവരെയുള്ള പുരോഗതി അവലോകനം ചെയ്തു.
കടുവ ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത കണ്ടെ ത്താനായില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്‍കിയ സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.രാജന്റെ തിരോധാനവു മായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും യോഗം വിലയിരുത്തി. രാ ജന്റെ കുടുംബാംഗങ്ങളുമായി നേരിട്ട് സംസാരിച്ചതായി എസ്പി പറ ഞ്ഞു.അവരുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്തായിരിക്കും തുട രന്വേഷണം.പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടു ത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.
രാജന്റെ സഹപ്രവര്‍ത്തകര്‍,സുഹൃത്തുക്കള്‍,പരിചയക്കാര്‍ എന്നി വരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.മാവോയിസ്റ്റുക ള്‍ തട്ടിക്കൊണ്ട് പോയിരിക്കാമെന്ന കുടുംബത്തിന്റെ ആശങ്കയ്ക്ക് സാധ്യത കുറവാണെങ്കിലും പരിശോധിക്കും.ഡിജിറ്റല്‍ തെളിവു കള്‍ ശേഖരിച്ച് താഴെത്തട്ടില്‍ വിപുലമായ അന്വേഷണമാണ് വരും ദിവസങ്ങളില്‍ നടത്തുകയെന്ന് എസ്പി പറഞ്ഞു.അഡീഷണല്‍ എസ് പി ബിജു ഭാസ്‌കര്‍,സൈലന്റ് വാലി ദേശീയോദ്യാനം വാര്‍ഡന്‍ എസ് വിനോദ്,അസി.വാര്‍ഡന്‍ വി.അജയഘോഷ്,അഗളി ഡിവൈ എസ്പി എന്‍.മുരളീധരന്‍,ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍കുമാര്‍ എന്നി വര്‍ പങ്കെടുത്തു.