കുമരംപുത്തൂര്‍: പള്ളിക്കുന്നില്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ കര്‍മം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറു മായ ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വ്വഹിച്ചു.പഞ്ചായത്തില്‍ പാര്‍ ട്ടിയുടെ കീഴില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇരുപതാമത്തെ കാരുണ്യ ഭവനത്തിന്റെ നിര്‍മാണമാണ് ആരംഭിച്ചത്.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.മുഹമ്മദലി അന്‍സാരി, മണ്ഡലം വൈസ് പ്രസിഡണ്ട് എം മമ്മദ് ഹാജി, പഞ്ചായത്ത് ട്രഷറര്‍ വൈശ്യന്‍ മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം,
സയ്യിദ് സീതിക്കോയ തങ്ങള്‍,ലീഗ് ഭാരവാഹികളായ ബഷീര്‍ കാട്ടിക്കുന്നന്‍, റഷീദ് തൊട്ടാശ്ശേരി ,സഹദ് അരിയൂര്‍, കബീര്‍ മണ്ണറോട്ടില്‍, പി കെ അബ്ദുല്‍ ഹമീദ് , കല്ലംചിറ മൊയ്തുപ്പു,പി.കെ കാസിം ഹാജി,വാര്‍ഡ് മെമ്പര്‍ റസീന വറോടന്‍,എം.എ റഊഫ്, പങ്കെടുത്തു. നേരത്തെ മഹല്ല് ഖാസി സി.പി അബൂബക്കര്‍ ഫൈസി കുറ്റിതറക്കല്‍ നിര്‍വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!