അലനല്ലൂര്‍: പട്ടികജാതിക്കാര്‍ക്കുള്ള ഭവന നിര്‍മ്മാണം, വിവാഹ ധ നസഹായം,ചികിത്സാ സഹായം,മരണാനന്തര സഹായം,വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാല ത്തോ ളമായി ലഭിക്കാത്തതില്‍ മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം (എം. വി.എസ്.എസ്) അലനല്ലൂര്‍ പഞ്ചായത്ത് വാര്‍ഷിക സമ്മേളനം ആ ശങ്ക രേഖപ്പെടുത്തി. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം.ദിവ്യ അദ്യക്ഷത വഹിച്ചു.കെ.ഭാസ്‌ക്കരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. അനില്‍കുമാര്‍, പി.സുകുമാരന്‍, വി.ഗിരിജ, രതികപുത്ര മണ്ണില്‍, കെ.അജയന്‍, കെ.പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു .ഭാരവാഹി കളായി പി.ഗിരീഷ് (പ്രസിഡണ്ട്) കെ.അജയന്‍ (വൈസ് പ്രസിഡണ്ട്) വി.സജീഷ് (സെക്രട്ടറി) കെ.വിപിന്‍ദാസ് (ജോ. സെക്രട്ടറി) പി.സുകു മാരന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.പി.നാരായണന്‍ സ്വാഗ തവും, വി.സജീഷ് നന്ദിയും രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!