ന്യൂഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്ന തിനിടെ ഇന്ധനവില കുറച്ച് കേന്ദ്രസര്‍ക്കാര്‍.പെട്രോള്‍ വിലയി ലുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസലിന്റെ വില ആറു രൂപയുമാണ് കുറച്ചത്.ഇതോടെ പെട്രോളിന്റെ വില യില്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന്റെ വിലയില്‍ ഏഴു രൂപയും കുറവു വരും.കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇന്ധന വലിയുടെ എക്‌സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പ്രഖ്യാപി ച്ചത്.അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതാണ് ഇന്ധ നവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.