അഗളി: ബാലസംഘം അട്ടപ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ വേനല്‍ തുമ്പി കലാജാഥയുടെ അട്ടപ്പാടി പര്യടനം തുടങ്ങി. കോട്ട ത്തറ ചന്തക്കടയില്‍ നടന്ന ഉദ്ഘാടന സമ്മേളനം സിപിഐഎം അട്ട പ്പാടി ഏരിയ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു.

ബാലസംഘം ഏരിയാ കണ്‍വീനര്‍ എ പരമേശ്വരന്‍ അധ്യക്ഷനായി. അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണന്‍, വൈസ് പ്ര സിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് കെ കെ മാത്യു, ഏരിയ കമ്മിറ്റി അംഗം ടി രവി, അഗളി ലോ ക്കല്‍ സെക്രട്ടറി എന്‍ ജംഷീര്‍, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വ രുണ്‍ തുമ്പയില്‍, ബാലസംഘം ഏരിയാ കോര്‍ഡിനേറ്റര്‍ അരുണ്‍ എം സുനില്‍, ബാലസംഘം ഏരിയാ കമ്മിറ്റി അംഗങ്ങളായ അനഘ ബാലന്‍, ലിന ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

വേനല്‍ തുമ്പി കലാജാഥ കോട്ടത്തറ, അഗളി, ഗൂളിക്കടവ്, മുക്കാലി എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. വരും ദിവസങ്ങളില്‍ അട്ടപ്പാടിയില്‍ തീരുമാനിച്ചിട്ടുള്ള എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും കലാജാഥ എത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!