മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ഥികള്‍ക്ക് റാങ്ക് ലഭിച്ചു. 2018-2021 ബാച്ചിലെ പി അന്‍ഷിദയ്ക്ക് ഒന്നാം റാങ്കും സി. അന്‍സിബയ്ക്ക് രണ്ടാം റാങ്കും കെ.സഹല തസ്‌നീമിന് മൂന്നാം റാങ്കും ലഭിച്ചു.അന്‍ഷിദ പയ്യനെടം പി.എ ബഷീര്‍- ആമിന ദമ്പതികളുടെ മകളാണ്.അന്‍സിബ അക്കി പ്പാടം ചേരിക്കല്ലില്‍ മുഹമ്മദ്- ആയിഷ ദമ്പതികളുടെ മകളാണ്. സഹല തസ്‌നീം ചിറക്കല്‍ പടി ഷംസുദ്ദീന്‍- ഉമ്മു സല്‍മ ദമ്പതിക ളുടെ മകളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!