മണ്ണാര്‍ക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംഇഎസ് കല്ലടി കോളജിനു മുന്നിലെ പൊതു സ്ഥലത്ത് നിര്‍മിച്ച ബസ് കാ ത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവ ശ്യപ്പെട്ടു.
എംഇഎസ് കല്ലടി കോളജിനു മുന്നില്‍ ദേശീയപാത വീതി കൂട്ടി അപകട വളവുകള്‍ നിവര്‍ത്തി കുത്തനെയുള്ള കയറ്റം കുറയ്ക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.കോളജിനു മുന്നില്‍ ലക്ഷ ങ്ങള്‍ ചെലവഴിച്ചു നഗരസഭ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു.കോളജ് അധികൃതര്‍ റോഡിനായി സ്ഥലവും വിട്ടു നല്‍ കി.വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളുള്‍പ്പടെ മാ റ്റുകയും ചെയ്തു.എന്നാല്‍ ഇടതു വിദ്യാര്‍ത്ഥി സംഘടന നിര്‍മിച്ച കാത്തിരിപ്പു കേന്ദ്രം പൊളിച്ചിട്ടില്ല.കെ റെയിലിനായി കേരളത്തി ലെ എല്ലാവരും സ്ഥലം വിട്ടു നല്‍കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ നേതാക്കള്‍ പറയുമ്പോള്‍ കോളജിനു മുന്‍വശത്ത് ഇടതു വിദ്യാര്‍ത്ഥി സംഘടന നിര്‍മിച്ച കാത്തിരിപ്പു കേന്ദ്രം പൊളിക്കാത്ത ത് ഇരട്ടത്താപ്പാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ദേശീയ പാതയുടെ വികസനത്തിന് തുരങ്കം വെയ്ക്കുന്ന നടപടി പ്രതിഷേ ധാര്‍ഹമാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.നേതാക്കള്‍ ഇന്നലെ സ്ഥത്ത് സന്ദര്‍ശനം നടത്തുകയും ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡണ്ട് അരുണ്‍ കുമാര്‍ പാലകുറുശ്ശി,ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍ നിയോജക മണ്ഡലം ഭാരവാഹികളായ ആഷിക്ക് വറോടന്‍,അസീസ് കാര,അമീന്‍ നെല്ലിക്കുന്നന്‍,ഷാനു നിഷാനു,രാജന്‍ ആമ്പാടത്ത്,ഹാരിസ് തത്തേങ്ങലം,സിജാദ് അമ്പ ലപ്പാറ,നസീഫ് പാലക്കഴി,സുധീര്‍ കാപ്പുപറമ്പ്,മനോജ്.പി,ടിജോ പി ജോസ്,ദീപ,വിനീത,അന്‍വര്‍ കണ്ണംക്കുണ്ട്,നസീര്‍ മാസ്റ്റര്‍,ഹമീദ് കര്‍ക്കിടാംക്കുന്ന്,സിനാന്‍ തങ്ങള്‍,സിറാജ് ആലായന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.