മണ്ണാര്‍ക്കാട്: വിവാഹ വേദിയില്‍ നിന്നും സമരവേദിയിലെത്തിയ നവദമ്പതികള്‍ വേറിട്ടകാഴ്ചയായി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ അരുണ്‍ കുമാര്‍ പാലക്കുറുശ്ശിയും ഭാര്യ സ്‌നേഹയുമാണ് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ സമരത്തിലേക്കെ ത്തിയത്.
പാചകവാതക സിലിണ്ടര്‍ വിലക്കയറ്റത്തിനെതിരെയുള്ള വിറക് വിതരണ സമരത്തില്‍ പങ്കെടുത്ത നവദമ്പതികള്‍ വിറക് ഏറ്റു വാങ്ങി പ്രതിഷേധത്തിന്റെ ഭാഗമായി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബു സമരം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി. ടി.കെ ഇപ്പു,ആഷിക്ക് വറോടന്‍,ഷാനു നിഷാനു,നസീര്‍ മാസ്റ്റര്‍, നസീഫ് പാലക്കഴി,ഹാരിസ് തത്തേങ്ങലം,ടിജോ പി ജോസ്,അന്‍വര്‍ കണ്ണംക്കുണ്ട്,സുധീര്‍ കാപ്പുപ്പറമ്പ്,കബീര്‍ ചങ്ങലീരി,നസറുദ്ദീന്‍ കീടത്ത്,കണ്ണന്‍ മൈലാമ്പാടം,വി.വി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.