മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭി മുഖ്യത്തില്‍ ജില്ലയില്‍ നാലാം തരം,ഏഴാംതരം തുല്യത കോഴ്സുകളു ടെ പരീക്ഷ മെയ് 14,15 തീയതികളില്‍ രാവിലെ 9.30 ന് നടക്കും. രജി സ്റ്റര്‍ ചെയ്ത 1208 പഠിതാക്കളാണ് 60 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതു ന്നത്.747 പഠിതാക്കള്‍ നാലാം തരം തുല്യതയും,461 പഠിതാക്കള്‍ ഏ ഴാം തരം തുല്യത പരീക്ഷയും എഴുതും.മെയ് 14 ന് നടക്കുന്ന നാലാം തരം തുല്യതാ പരീക്ഷയില്‍ ഇംഗ്ലീഷ്, മലയാളം, കണക്ക്, നമ്മളും നമുക്ക് ചുറ്റും വിഷയങ്ങളിലും, ഏഴാം തരം തുല്യതാ പരീക്ഷ മെയ് 14 ന് മലയാളം, ഇംഗ്ലീഷ്,ഹിന്ദി വിഷയങ്ങളിലും മെയ് 15 ന് സാമൂ ഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളി ലുമാണ് പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളില്‍ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ സന്ദര്‍ശിക്കും. സ്‌കൂള്‍ അധ്യാപകര്‍, തുല്യത അധ്യാപകര്‍, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേ റ്റര്‍ അറിയിച്ചു.