മണ്ണാര്‍ക്കാട്:സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാ കാവുന്ന സാമൂഹിക പാരിസ്ഥിതിക സാമ്പത്തിക പ്രത്യാഘാത ങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യു. ഡി.എഫ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നാളെ (വ്യാഴം)വൈകുന്നേരം 4 ന് മണ്ണാര്‍ക്കാട് ആല്‍ ത്തറക്ക് സമീപം കെ-റെയില്‍ വിരുദ്ധ ജനസദസ്സ് നടത്തും.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാ ടനം ചെയ്യും.യു.ഡി.എഫ് ജില്ലാ- മണ്ഡലം നേതാക്കള്‍ സമരാഭിവാ ദ്യങ്ങളര്‍പ്പിക്കും.കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടു ത്തുന്നതിന്റെ ഭാഗമായുള്ള ജനസദസ്സ് വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.എ.സലാം, കണ്‍ വീനര്‍ പി.സി.ബേബി അറിയിച്ചു.