മണ്ണാര്‍ക്കാട്: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഏപ്രില്‍ 30ന് പൂര്‍ത്തിയാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മുന്‍വര്‍ഷത്തെപ്പോലെ ജൂണ്‍ ഒന്നു മുതല്‍ അംഗനവാടി തൊട്ട് പന്ത്ര ണ്ടുവരെയുള്ള ക്ലാസുകള്‍ക്കായി ആരംഭിച്ച ഫസ്റ്റ്ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷന്‍, ലൈവ് ക്ലാസുകളും നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളുടെ സംപ്രേഷണം വര്‍ഷാവസാന പരീക്ഷയ്ക്ക് മുമ്പ് തന്നെ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പ്ലസ് വണ്‍ ക്ലാസുകളുടെ സംപ്രേഷണമാണ് പൂര്‍ത്തിയാകുന്നത്.

ജനറല്‍, തമിഴ്, കന്നട മീഡിയങ്ങളുടെയും ഭാഷാവിഷയങ്ങളുടെ യും ക്ലാസുകളും ഉള്‍പ്പെടെ 9500ലധികം ഡിജിറ്റല്‍ ക്ലാസുകളാണ് ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി ഈ വര്‍ഷം സംപ്രേഷണം ചെയ്തത്. എല്ലാ ക്ലാസുകളും ഏതു സമയത്തും കാണാവുന്ന തരത്തില്‍ firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ ക്ലാസുകള്‍ക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ടിതമായ റിവിഷന്‍ ക്ലാസുകള്‍ കാഴ്ച പരിമിതിയുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന ഓഡി യോ ബുക്കുകള്‍, ശ്രവണ പരിമിതര്‍ക്കുള്ള സൈന്‍ അഡാപ്റ്റ് ക്ലാസു കള്‍ ഉള്‍പ്പെടെ തയ്യാറാക്കി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, കല, കായിക, മാനസികാരോഗ്യ, വിനോദ പരിപാടിക ളും ഒപ്പം ഐസിടി അനുബന്ധമായ പ്രത്യേക ക്ലാസുകളും പ്രത്യേ കമായി നിര്‍മ്മിച്ച് സംപ്രേഷണം ചെയ്തിട്ടുണ്ട്.

ഇക്യുബ് സ്റ്റോറീസ്, ശാസ്ത്രവും ചിന്തയും, മഹാമാരികള്‍, ജീവന്റെ തുടിപ്പ്, ശാസ്ത്രവിചാരം, മഞ്ചാടി, എങ്ങനെ എങ്ങനെ എങ്ങനെ, ക ളിയും കാര്യവും, ചരിത്രം തിരുത്തിയ തന്‍മാത്രകള്‍, കേരളം – മണ്ണും മനുഷ്യനും, ഞാന്‍ സംരംഭകന്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേഷണവും പ്ലസ് വണ്‍ പരീക്ഷയ്ക്കായി മെയ് രണ്ടാംവാരത്തില്‍ റിവിഷന്‍, ലൈവ് ക്ലാ സുകളും ഓഡിയോ ബുക്കുകളും ആരംഭിക്കുമെന്നും കൈറ്റ് സി. ഇ.ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!