തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങള്‍ക്ക് കീഴിലുള്ള പൊതുശുചിമുറികളുടെ പ്രശ്നങ്ങള്‍ പരിഹരി ക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. തദ്ദേ ശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുശുചിമുറികള്‍ എത്രയും വേഗം വൃത്തിയാക്കുന്നതിന് ശുചിത്വമിഷന് ഡയറക്ടര്‍ക്കും ബന്ധ പ്പെട്ട മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും നിര്ദ്ദേ ശം നല്കി.വൃത്തിഹീനമായ പൊതുശുചിമുറികളെ സംബന്ധിച്ച പരാതി അറിയിക്കാന്‍ നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് 25 പൊതുശുചിമുറികളെ കുറിച്ച് പരാതി ലഭിച്ചു.സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ശുചിമുറികളുടെ ശുചിത്വം സംബന്ധിച്ച വിഷയത്തില്‍ അധികൃത ര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. കൃത്യമായ ശുചീകരണ പ്രവര് ത്തനം നടക്കുന്നുണ്ടെന്ന് പൊതുജനങ്ങളും ഉറപ്പുവരുത്തണം. ശുചി ത്വ സുന്ദരമായ കേരളത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തി ക്കണമെന്ന് മന്ത്രി പറഞ്ഞു.
