പാലക്കാട്: സാര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളിറാലികള് സം ഘടിപ്പിക്കും.രാവിലെ ഡിവിഷന് കേന്ദ്രങ്ങളില്‍ നടക്കുന്ന റാലി കളില്‍ എല്ലാ വിഭാഗം തൊഴിലാളികളും അണിനിരക്കും. ‘എല്‍ ഐസി സ്വകാര്യവത്ക്കരിക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ ത്തി ക്കൊണ്ടാണ് ഇത്തവണ മെയ്ദിനമാചരിക്കുന്നത്.എല്‍ഐസി സ്വ കാര്യവത്ക്കരണത്തിനെതിരെ തൊഴിലാളികള്‍ പ്രതിജ്ഞയെടു ക്കും.ജില്ലാ-സംസ്ഥാന നേതാക്കള്‍ ഡിവിഷനുകളില്‍ റാലിയെ അഭിസംബോധന ചെയ്യും.മെയ് ദിനറാലികള് വിജയിപ്പിക്കുന്ന തിനായി എല്ലാ തൊഴിലാളികളും മുന്നിട്ടിറങ്ങണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
