മണ്ണാര്‍ക്കാട് : പെരുന്നാളിനോടനുബന്ധിച്ച്നഗരസഭയിലെ പാലി യേറ്റീവ് രോഗികള്‍ക്ക് നഗരസഭാ ചെയര്മാന് സി മുഹമ്മദ് ബഷീറി ന്റെ സ്നേഹ കിറ്റുകള്‍.നഗരസഭയിലെ 150 ഓളം വരുന്ന പാലി യേറ്റീവ് രോഗികള്‍ക്ക് 12 ഇനം ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റാണ് നല്‍കിയത്.വിതരണത്തിനായി കിറ്റുകള്‍ പാലിയേറ്റീവ് നഴ്സ് രജ നി,ആശാവര്‍ക്കര്‍ സല്‍മ എന്നിവര്‍ക്ക് നഗരസഭാ ചെയര്മാന് കൈ മാറി.ഫായിദ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍മാരായ അന സ് ചീരത്തടയന്‍,അഷ്റഫ് മോങ്ങം,മാനേജര്‍ അസീസ്,രതീഷ് എന്നിവര്‍ സംബന്ധിച്ചു.
