തെങ്കര: പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് അനുവദിച്ച് നവീകരിച്ച തെങ്കര – കോല്‍പാടം റോഡ് ഉദ്ഘാടനം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാ ണ് കോല്‍പാടം റോഡിന്റെ തെങ്കര ഭാഗം നവീകരിച്ചിരിക്കുന്നത്. അഴുക്ക് ഇല്ലാത്തതിനാല്‍ മഴയില്‍ റോഡിലൂടെ വെള്ളം ഒഴുകുന്ന തും തുടര്‍ച്ചയായ തകര്‍ച്ച നേരിടുന്നതും ഈ റോഡിന്റെ ശാപമാ യിരുന്നു. കൂടാതെ റോഡരികിലെ വീടുകളിലേക്ക് വെള്ളം കയറു ന്നതും നിത്യമായിരുന്നു. ഇതെല്ലം പരിഹരിക്കുന്നതിന് കള്‍വര്‍ട്ടും ഡ്രൈനേജും പണിതുകൊണ്ടാണ് റോഡിന്റെ ആദ്യഭാഗം വീതി കൂട്ടി ടാറിങ് നടത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബാക്കി ഭാഗത്തിന്റെ പ്രവര്‍ത്തികള്‍ക്ക് എം എല്‍ എ യുടെ ആസ്തി ഫണ്ടില്‍ തുക അനുവദിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ റോഡ് ഉദ്ഘാട നം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റഷീദ് കോല്‍പാടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആയിഷ ബാനു, വിവിധ രാ ഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഹരിദാസ് ആറ്റക്കര , മജീദ് തെങ്കര , ടി കെ ഹംസകുട്ടി,ഗിരീഷ് ഗുപ്ത ,ഷമീര്‍ പഴേരി, ഷമീര്‍ മണലടി , ഹാരി സ് കോല്‍പാടം , ശിവദാസന്‍ , ദിനേശന് , ഓമനക്കുട്ടന് , രവി മാസ്റ്റര്‍ , കബീര്‍. എന്നിവര്‍ സംസാരിച്ചു.
