അഗളി: അട്ടപ്പാടിയില്‍ ഭവാനിപ്പുഴയില്‍ കാണാതായ തമിഴ്നാട് സ്വ ദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കോയമ്പത്തൂര്‍ സോമനൂര്‍ സ്വദേശി സുരേന്ദ്രന് (24) ആണ് മരിച്ചത്.ഞായറാഴ്ച വൈ കീട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ സുരേന്ദ്രനെ കാണാതാവുകയാ യിരുന്നു.കോയമ്പത്തൂരില്‍ നിന്നുള്ള ആറംഗ സംഘത്തോടൊപ്പം അട്ടപ്പാടിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു. പുഴയില്‍ കുളിക്കുന്നതിനിടെ കാണതാവുകയായിരുന്നു.തുടര്‍ന്ന് അഗ്നിരക്ഷാ സേനയും,പൊലീസും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് അഗളി എസ്ഐ കെബി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസും മണ്ണാര്‍ക്കാട് നിന്നു മെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ സം യുക്ത തിരച്ചിലിനൊടുവിലാണ് രാവിലെ പത്ത് മണിയോടെ രങ്കനാ ഥപുരം ചെക്ക് ഡാമിലെ ആഴമുള്ള ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.