മണ്ണാര്‍ക്കാട്: കാട്ടുപന്നികള്‍ ആവാസ വ്യവസ്ഥയിലെ അഭിവാജ്യ ഘടകമാണെന്നും അതിനാല്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ ക ഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്നും അംഗീ കരിക്കാന്‍ കഴിയാത്തതാണെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.
കാട്ടുപന്നികള്‍ കടുവകള്‍ക്കും പുലികള്‍ക്കുമുള്ള ഇരകളാണെന്നും അവയെ നശിപ്പിച്ചാല്‍ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ യെ ബാധിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയുടെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിരവധി തവണയായി കേരള സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് വേ ണ്ടി ഒരു നിശ്ചിതകാലത്തേക്ക് കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുക യാണ്. നേരത്തെ ആവശ്യപ്പെട്ട പ്രകാരം ഹോട്ട് സ്പോട്ട് വില്ലേജുക ളുടെ പട്ടികയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതും തള്ളി യതോടെയാണ് 2022 മാര്‍ച്ചില്‍ മന്ത്രി കേന്ദ്രമന്ത്രിക്ക് ഈ വിഷയ ത്തില്‍ വ്യക്തിപരമായശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചത്. ഇതിന് മറു പടിയായാണ് ഇപ്രകാരം അറിയിച്ചിട്ടുള്ളതും നേരത്തെ നിര്‍ദ്ദേശിച്ച പ്രകാരം, വകുപ്പ് 11(1) (ബി) പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ ന്റെ പരിമിതമായ അധികാരം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടു ള്ളതും. ഉത്തരാഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്ക് 2016-ല്‍ ഒരു വര്‍ഷത്തേക്ക് നല്കിയതുപോലുള്ള അനുമതിയെങ്കിലും കേരള ത്തിന് ലഭിച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായി തീരുമായിരുന്നു.
എന്നാല്‍ തുടര്‍ച്ചയായി കേന്ദ്രം നിഷേധാത്മക നിലപാടാണ് ഇക്കാ ര്യത്തില്‍ സ്വീകരിച്ചു വരുന്നത്.ഈ വിഷയത്തില്‍ നിയമം അനുവ ദിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതി നുള്ള കാലാവധി മേയ് മുതല്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി ദീര് ഘിപ്പിക്കുമെന്നും മന്ത്രി എ.കെ.ശശിന്ദ്രന് അറിയിച്ചു.
