പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്ന പാലക്കാടിന്റെ വിശ്വ പൗ രന് കെ.ശങ്കരനാരായണന് നാട് നിറമിഴികളോടെ വിട നല്കി. പ ക്ഷാഘാതത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലാ യിരുന്ന കെ ശങ്കരനാരായണന്റെ വിയോഗം ഇന്നലെ രാത്രി 8.55 ഓടെയായിരുന്നു.കെ.ശങ്കരനാരായണന്റെ വസതിയില്‍ എത്തി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാ കൃഷ്ണന് മുഖ്യമന്ത്രിക്ക് വേണ്ടി ഭൗതിക ദേഹത്തില്‍ റീത്ത് സമര്പ്പി ച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വേണ്ടി ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി റീത്ത് സമര്‍പ്പിച്ചു. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രികെ.കൃഷ്ണന്‍കുട്ടി എന്നിവരും റീത്ത് സമര്‍പ്പിച്ച് അനുശോചിച്ചു.
ശങ്കരനാരായണന്റെ നിര്യാണം രാഷ്ട്രീയത്തിലും പൊതു ജീവിത ത്തിലും ഒരു അതികായന്റെ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് സ്പീ ക്കര് എം.ബി രാജേഷ് പറഞ്ഞു. ഉയര്‍ന്ന മൂല്യങ്ങളുടെയും ഉന്നത ഗു ണങ്ങളുടെയും മാതൃകയായ ദൃഷ്ടാന്തമായിരുന്നു ശങ്കരനാരായണ ന്. ഗവര്‍ണ്ണറായി ഇരിക്കുമ്പോഴും ആ പദവിയുടെ യാതൊരു ബല വും കാണിക്കാതെ സരസമായും സൗഹാര്‍ദ്ദമായും പെരുമാറിയ വ്യക്തിയാണ് ശങ്കരനാരായണന്. അദ്ദേഹം സൃഷ്ടിക്കുന്ന വിയോഗം വളരെ വലുതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹ പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ശങ്കരനാരായ ണന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും സ്പീക്കര്‍ പറഞ്ഞു.
എല്ലാ അര്‍ത്ഥത്തിലും തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടപ്പെട്ട തെന്ന് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. നിയമസഭയിലെ ശങ്കരനാ രായണന്റെ ഇടപെടല്‍ സങ്കീര്‍ണ്ണമായ വേളകളില്‍ പോലും വലിയ ആശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. വ്യത്യസ്തമായ നിലപാടുകളാണ് ശങ്കരനാരായണന് എക്കാലവും സ്വീകരിച്ചത്, അവ എല്ലാം ശരിയു മായിരുന്നുവെന്ന് പറഞ്ഞ മന്ത്രി അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതായും അറിയിച്ചു. കെ.ശങ്കരനാരായണന്റെ മ രണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബ ത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതിയോടെ ശങ്കരനാരാ യണന്റെ ഭൗതിക ദേഹം ചെറുതുരുത്തിയിലെ കുടുംബ വീട്ടിലേ ക്ക് കൊണ്ടുപോയി.
