കോട്ടോപ്പാടം: ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കോ ട്ടോപ്പാടം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്ത മായി വാര്‍ഡ് സേനാ അംഗങ്ങള്‍ക്ക് പരിശീലനം നല്കി. പ്രതിരോധ കര്‍മ്മ പദ്ധതിയും തയ്യാറാക്കി.ഏപ്രില്‍ 26 മുതല്‍ മെയ് 31 വരെ ഗൃ ഹ സന്ദര്‍ശനം നടത്തി രക്തപരിശോധനയും ഉറവിട നശീകരണ വും നടത്തും.പരിശീലന പരിപാടി ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്മാന് പാറയില്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ലോ ക ആരോഗ്യ സംഘടനയുടെ സന്ദേശമായ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മലമ്പനി കൊണ്ടുണ്ടാകുന്ന രോഗാതുരതയും മരണ വും കുറക്കുന്നതിനുള്ള ആവശ്യമായ പ്രചരണം വാര്‍ഡുകളില്‍ നടത്തണമെന്ന് അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി.ഗ്രാമ പഞ്ചായത്ത് അംഗം കെ.വിനീത അധ്യക്ഷയായി. മലമ്പനിയും പ്രതിരോധവും എന്ന വിഷയത്തില്‍ ജെഎച്ച്ഐ പി. വിനോദ് ക്ലാസ്സെടുത്തു.പഞ്ചായത്ത് അംഗം ഐ.നസീമ,അസി. സെക്രട്ടറി ആര്.പത്മാദേവി,സിഡിഎസ് ചെയര്‍പേഴ്സണ്‍ എ.ദീപ എന്നിവര്‍ സംബന്ധിച്ചു.പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളില്‍ പ്രത്യേക രക്ത പരിശോധനയും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. ജെഎച്ച്ഐ മാരായ ടി.അബീബത്ത്,വി.രൂപിക എന്നിവരുടെ നേതൃത്വത്തി ലുള്ള ആരോഗ്യ സംഘം പരിശോധനക്ക് നേതൃത്വം നല്കി.
